ചക്ര ഉത്തേജനം

മനുഷ്യ ശരീരത്തിൽ നട്ടെല്ലിനോട് ചേർന്ന് ഏഴ് ഊർജ്ജകേന്ദ്രങ്ങൾ അഥവാ ചക്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. ചക്ര എന്ന വാക്കിന് സംസ്‌കൃത ഭാഷയിൽ ചക്രം, ചുഴി എന്നീ അർത്ഥങ്ങൾ ഉണ്ട്. ദിവ്യപ്രഭ ചൊരിയുന്ന തുടിക്കുന്ന ഈ ഊർജ്ജ ചക്രങ്ങൾ കറങ്ങിക്കൊണ്ടിരിക്കുന്നു. ഇവ ഊർജ്ജം പ്രസരിപ്പിക്കുകയും ഏറ്റുവാങ്ങുകയും ചെയ്തുകൊണ്ടിരിക്കും. നമ്മളിൽ പലർക്കും അസ്വസ്ഥതയോ സമാധാനക്കുറവോ അനുഭവപ്പെടുന്നത് ഈ ചക്രങ്ങളിൽ ഏതെങ്കിലും ഒന്നിന് സ്ഥാനഭ്രംശം സംഭവിക്കുന്നതിനാലാണ്. ചക്രങ്ങളിലൂടെ ശരിയായ രീതിയിൽ ഊർജ്ജപ്രവാഹം നടക്കുമ്പോഴാണ് ഒരു വ്യക്തി ആരോഗ്യവാനായും ഊർജസ്വലനായും കാണപ്പെടുന്നത്. ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെങ്കിൽ അത് പല പ്രശ്നങ്ങൾക്കും കാരണമാകും. ശരിയായ ധ്യാനരീതികളിലൂടെ ഈ ഏഴ് ചക്രങ്ങളിലൂടെയും സമമായി ഊർജ്ജപ്രവാഹം കൊണ്ടുവരാനും അവയെ പരമാവധി ശക്തിപ്പെടുത്താനും സാധ്യമാണ്.

തൃക്കണ്ണിൻ്റെ ഉത്തേജനം

മനുഷ്യസഹജമായ പഞ്ചേന്ദ്രിയങ്ങൾക്ക് പുറമെ മറ്റൊരു ആറാം ഇന്ദ്രിയം എല്ലാ മനുഷ്യരിലും ഒളിഞ്ഞു കിടപ്പുണ്ട്. നമ്മൾക്കെല്ലാവർക്കും ഉള്ള രണ്ട് കണ്ണുകൾക്ക് പുറമെ അതിശക്തമായ ഒരു മൂന്നാം കണ്ണ് തുറക്കപ്പെടാത്തതായി ഉണ്ട്. ഈ തൃക്കണ്ണ് എന്നത് അതീന്ദ്രിയമായ അന്തർജ്ഞാനവും തെറ്റും ശരിയും തിരിച്ചറിയാനുള്ള സഹജവാസനയും നൽകുന്നു. തൃക്കണ്ണിന് അതീന്ദ്രീയ ജ്ഞാനവും കാഴ്ചയും പ്രദാനം ചെയ്യാൻ കഴിയുന്നതിനാൽ തൃക്കണ്ണിനെ ഉത്തേജിപ്പിക്കുന്നത് ജീവിതത്തിൽ പല ഗുണങ്ങളും നൽകും. നിങ്ങളുടെ ഉൾക്കാഴ്ചയും ആത്മശക്തിയും വർധിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ തൃക്കണ്ണിനെ ഉത്തേജിപ്പിക്കാൻ സാധ്യമാകും. ഞങ്ങൾ നൽകുന്ന ശരിയായ സഹായവും ഉപദേശങ്ങളും നിങ്ങളെ അതിന് പ്രാപ്തരാക്കും.

വസി യോഗ

വസി യോഗ അഥവാ പ്രാണായാമം ശ്വസന നാഡികളിലൂടെ ഉള്ള ഊർജ്ജപ്രവാഹത്തിൽ കേന്ദ്രീകൃതമായ യോഗ രീതിയാണ്. ദിവസേനയുള്ള വസി യോഗ പരിശീലനത്തിലൂടെ നിങ്ങളുടെ ശ്വസനവും ശരീരവും മനസും ഒരു പോലെ ശുദ്ധമാവുന്നു. ഈ യോഗാരീതി ഭഗവൻ ശ്രീ മഹാദേവൻ തുടങ്ങിവച്ചതാണെന്ന് പറയപ്പെടുന്നു. 3000 വർഷത്തോളം സിദ്ധർ ഈ യോഗാരീതിയെ പ്രബുദ്ധത കൈവരിക്കാൻ ഉപയോഗപ്പെടുത്തി പോന്നു. നിങ്ങളുടെ ജീവിതത്തിന് അനന്തമായ തുലനം ലഭിക്കാൻ ഞങ്ങൾ നിങ്ങളെ വസി യോഗാരീതി പരിശീലിപ്പിക്കുന്നു.

ഏകദിന മുദ്ര പരിശീലനം

കൈപ്പത്തി കൊണ്ടുള്ള ചില മുദ്രകൾക്ക് നമ്മുടെ മസ്തിഷ്കത്തിലേക്കുള്ള ഊർജ്ജപ്രവാഹത്തെ വലിയ രീതിയിൽ നിയന്ത്രിക്കാൻ കഴിയും. ഞങ്ങളോടൊപ്പം നിങ്ങൾക്ക് ഒരു ദിവസം കൊണ്ട് ഈ യോഗമുദ്രകൾ സ്വായത്തമാക്കാം. ഈ മുദ്രകൾ ശരിയായി പ്രയോഗിച്ചാൽ ഉറക്കക്കുറവ്, ദേഷ്യം, ഉൽകണ്ഠ, സമ്മർദ്ദം, വിഷാദം തുടങ്ങിയ പല പ്രശ്നങ്ങളും കുറയുന്നതായി കാണാം. നിങ്ങൾക്ക് നഷ്ടമായിപ്പോയ ആത്മസന്തുലനം യോഗമുദ്രകൾ തിരിച്ചു നൽകുന്നു!

കായകൽപ്പ യോഗ

കായം എന്നാൽ ശരീരം. കൽപ്പം എന്നാൽ അമർത്യാവസ്ഥ. അത് തന്നെയാണ് കായകൽപ്പ യോഗ ചെയ്യുന്നത്! യൗവ്വനം നിലനിർത്തി ശരീരത്തെ ആരോഗ്യത്തോടെ ഒരുപാടുകാലം ജീവിക്കാൻ പ്രാപ്തമാക്കുന്നു. മികച്ച ആരോഗ്യസ്ഥിതി, രോഗപ്രതിരോധശേഷി തുടങ്ങി ഈ യോഗാസനത്തിന്റെ ഗുണഗണങ്ങൾ ഏറെയാണ്. ആന്തരികാവയവങ്ങൾ ഏറ്റവും മികവുറ്റ രീതിയിൽ പ്രവർത്തിപ്പിക്കുന്നതിലൂടെ വാർദ്ധക്യത്തെ ചെറുക്കുക വഴി നിങ്ങളുടെ ആയുർദൈർഖ്യം വർദ്ധിക്കുകയും ചെയ്യുന്നു! ഉയർന്ന ആരോഗ്യത്തോടെ ഈ മനോഹരമായ ലോകത്ത് ഏറെക്കാലം ജീവിക്കാൻ ഞങ്ങളോടൊപ്പം കായകൽപ്പ യോഗ ശീലമാക്കാം.

ചാന്ദ്ര യോഗ

പുലരിയിൽ സൂര്യനമസ്കാരം എന്നതു പോലെ സായാഹ്നത്തിൽ ചാന്ദ്ര നമസ്കാരവുമുണ്ട്. ഇടതു ഭാഗത്തേക്ക് കൂടുതൽ ചലനങ്ങൾ ഉള്ള ഈ യോഗാസനം നിലാവത്ത് ചെയ്യാനാണ് നിർദ്ദേശിക്കപ്പെടുന്നത്. ശരീരത്തെ ശാന്തമാക്കാനും സുഖകരമായ നിദ്ര പ്രദാനം ചെയ്യാനും ഈ യോഗാസനം സഹായിക്കുന്നു. ശരീരത്തിന് വലിവ് കൊടുക്കുമ്പോൾ പേശികൾ മുറുകുകയും ശക്തിയാർജ്ജിക്കുകയും ചെയ്യുന്നു. അതുവഴി ആയാസവും സന്തുലനവും നിങ്ങൾക്കനുഭവപ്പെടുന്നു. ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ചാന്ദ്ര യോഗ ഏറെ ഫലപ്രദമാണ്.

അമൂരി ധാരണ

കൽപൗഷധം നിർമിക്കുമ്പോൾ അടിസ്ഥാനമായി വേണ്ട മൂന്ന് ഘടകങ്ങളിൽ ഒന്നാണ് അമൂരി. സിദ്ധഗ്രന്ഥങ്ങളിലും മനുസ്‌മൃതിയിലും അമൂരിയെ അമൂല്യമായ ഔഷധമായി പ്രതിപാദിച്ചിരിക്കുന്നു. ധ്യാനം, ജ്ഞാനം, യോഗ, സാരകല തുടങ്ങിയവ പരിശീലിക്കുന്നവർക്ക് അമൂരി ധാരണ വളരെയധികം സഹായകരമാണ്. കുറ്റമറ്റ രീതിയിൽ ആരോഗ്യമുള്ള ശരീരത്തിന് , അഥവാ കായകൽപത്തിന് ഈ ചികിത്സ അനിവാര്യമാണെന്ന് തന്നെ പറയാം. അമൂരി ധാരണ നിങ്ങളുടെ ആത്മാവിനെ വിമലീകരിക്കുന്നു, ചിന്തകൾക്ക് തെളിമയേകുന്നു. ഈ നിമിഷം ഏറ്റവും നന്നായി ജീവിക്കാൻ അതിലൂടെ നിങ്ങൾക്ക് സാധ്യമാകുന്നു!

പ്രണവ യോഗ

"ബ്രഹ്മത്തെ പ്രാപിക്കാനുള്ള ഉദ്ദേശത്തോടെ ഓംകാരം ഉച്ചരിക്കുന്ന ഒരുവൻ തീർച്ചയായും അത് നേടിയിരിക്കും" - തൈത്രിയ ഉപനിഷത് 1.8.1

അതിനാലാണ് നാം പ്രണവ യോഗ പരിശീലിക്കേണ്ടത്! പ്രണവ യോഗ അഥവാ ഓം യോഗ അലഞ്ഞ് തിരിയുന്ന മനസ്സിനെ നിയന്ത്രിച്ച് ആത്യന്തികമായ ആനന്ദത്തിൽ എത്തിക്കുന്നു, അഥവാ ബ്രഹ്മത്തിൽ എത്തിക്കുന്നു. ഓംകാരം പ്രണവമെന്നും അറിയപ്പെടുന്നു. പ്രാണ എന്നാൽ ജീവകണത്തെ നിയന്ത്രിക്കുന്ന ശക്തി, ഈ ലോകം ജീവസ്സുറ്റതാക്കി നിലനിർത്തുന്ന ശക്തി. ശ്വസനത്തിനൊപ്പം ഓംകാരം തുടർച്ചയായി ഉരുവിടുന്നതിലൂടെ ഞങ്ങൾ നിങ്ങളെ ജീവിതത്തിന്റെ ദിവ്യപ്രകാശത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാൻ സഹായിക്കുന്നു.

സാര യോഗ

പ്രാണായാമയും യോഗാസനങ്ങളും ചേർന്ന അഗ്നിസാര യോഗ മികച്ച കായികശേഷി ഉണ്ടാവാൻ സഹായിക്കുന്നു. അടിവയർ ഉപയോഗിച്ച് ആഴത്തിൽ ശ്വാസോഛ്വാസം ചെയ്യുന്ന യോഗാസനമാണിത്. പുലർകാലങ്ങളിൽ ശൂന്യമായ വയറുമായാണ് ഇത് ചെയ്യേണ്ടത്. ആരോഗ്യമുള്ള പേശികളും ശരീരവും മാത്രമല്ല മനസ്സിനും ആശ്വാസമേകുന്ന യോഗാസനമാണിത്. ആരോഗ്യമുള്ള മനസ്സുണ്ടെങ്കിൽ മറ്റെല്ലാം താനേ ശരിയാകുന്നു!

അഖിലേന്ത്യാ ആത്മീയ യാത്രകൾ

ഗാർഹവാൾ ഹിമാലയ ചാർധാം യാത്ര
കൈലാസ മാനസരോവർ യാത്ര
അമർനാഥ് യാത്ര
വൈഷ്ണോ ദേവി യാത്ര
കുംഭ മേള
ഹേംകുണ്ഡ് സാഹിബ് യാത്ര
മാണി മഹേഷ് ലെക്ക് യാത്ര
പുരി രഥ് യാത്ര
ബുദ്ധിശ സർക്യൂട്ട് ടൂർ
നൗ ദേവി യാത്ര